കൂത്തുപറമ്ബ്: ചിറ്റാരിപ്പറമ്ബ് പൂവത്തിന്കീഴില് കാല്‍നട യാത്രക്കാരിയുടെ പണവും സ്വര്ണാഭരണങ്ങളുമടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ രണ്ട് പേര് അറസ്റ്റില്‍.
തളിപ്പറമ്ബ് ബക്കളം കാനൂര്‍ ചിറക്കല്‍ ഹൗസില്‍ കെ.പി. ആദര്‍ശ് (22), മുയ്യം കല്ലൂരിയകത്ത് ഹൗസില്‍ കെ. മുഹമ്മദ് സഹില്‍ ( 22) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്ത് വച്ചാണ് ഇരുവരും പിടിയിലായത്.കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 28 നായിരുന്നു സംഭവം. പൂവത്തിന്കീഴില് സ്വദേശിനിയുടെ ബാഗ് കണ്ണവം ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. മൂവായിരം രൂപയും സ്വര്‍ണ കമ്മലുകളും അടങ്ങിയ ബാഗാണ് കവര്‍ന്നത്. കൂത്തുപറമ്ബ് എസിപി പ്രദീപന് കണ്ണിപ്പൊയിലിന്റെ നിര്‍ദേശപ്രകാരം കണ്ണവം പോലീസ് ഇന്‍സ്പെക്ടര്‍ എം.എം. സജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്ഐ സതീശന്, എഎസ്ഐ അഭിലാഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജിത്ത് അത്തിക്കല്‍, സിപിഒ മാരായ വിജേഷ് തെക്കുമ്ബാടന്, നിസാം ഖാദര്‍, അനീഫ്, റിജിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
إرسال تعليق