Join News @ Iritty Whats App Group

കുഞ്ഞിനെ വിദേശത്തേക്ക് വിട്ടു; എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മുന്‍ ഭര്‍ത്താവ് ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു

വയനാട്: എംബിബിഎസ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആക്രമണം. സംഭവത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി കമറൂദ്ദീനെ പൊലീസ് പിടികൂടി. യുവതി മപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തു.
നിയമപരമായി ഇരുവരും പിരിഞ്ഞുകഴിയുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരം ആഴ്ചയില്‍ ഒരു ദിവസം കുട്ടിയെ കാണാന്‍ പ്രതിയ്ക്ക് അനുമതി ഉണ്ടായിരുന്നു. എന്നാല്‍ വിദേശത്തെ ബന്ധുക്കളുടെ അടുത്തേക്ക് കുട്ടിയെ അയക്കാന്‍ യുവതി തീരുമാനക്കുകയായിരുന്നു.

കുട്ടിയെ വിദേശത്തേക്ക് അയക്കുന്നതില്‍ പ്രകോപിതനായ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. വാടകവീട്ടില്‍ താമസിക്കുന്ന യുവതിയെ വീടിന് സമീപം ഒളിച്ചുനിന്ന കമറുദ്ദീന്‍ ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിയിക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group