മട്ടന്നൂര്‍: കൊവിഡിന് ശേഷമുണ്ടായ പ്രതിസന്ധിപരിഹരിക്കാന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്ബിനിയായ കിയാല്‍ അതിതീവ്രശ്രമം തുടങ്ങി.കൊവിഡ് കാലത്ത് വിമാനസര്‍വീസുകള്‍ വെട്ടിചുരുക്കിയ കമ്ബിനികള്‍ പിന്നീട് വെട്ടിക്കുറച്ചാണ് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തിവരുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാന കമ്ബനികള്‍ സര്‍വീസ് നടത്തിയാല്‍ ആഭ്യന്തരവരുമാനംകൂടുമെന്നാണ്കിയാലിന്റെ വിലയിരുത്തല്‍. ഈസാഹചര്യത്തിലാണ്
വിസ്താര, സ്‌പൈസ് ജെറ്റ്, അലയന്‍സ് എയര്‍ മുതലായ കമ്ബനികളെ ആഭ്യന്തരസര്‍വീസ് നടത്താന്‍ ക്ഷണിക്കാന്‍ കിയാല്‍ തീരുമാനിച്ചത്.
ഇതിന് സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിച്ചിട്ടുണ്ട്. കൊവിഡിന് ശേഷം അതീവഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് നവാഗത വിമാനത്താവളമായ കണ്ണൂര്‍ മുന്‍പോട്ടു പോകുന്നത്. നിലനില്‍പ്പു തന്നെ അപകടകരമായ അവസ്ഥയിലാണ് ആഭ്യന്തര സര്‍വീസിലുടെ വരുമാനംവര്‍ധിപിക്കാന്‍ ലക്ഷ്യമിടുന്നത്. അഞ്ചുവര്‍ഷം മുന്‍പ് വിമാനത്താവളം ഉദ്ഘാടനം ചെയ്ത ഘട്ടത്തില്‍ സ്‌പൈസ്ജെറ്റ് ഉള്‍പ്പെടെയുള്ള കമ്ബനികള്‍ സര്‍വീസിന് താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ അന്നത് കേന്ദ്രഅനുമതിയില്ലാത്തതിനാല്‍ നടന്നില്ല. മാരന്‍ഗ്രൂപ്പിന്റെ വ്യോമയാനകമ്ബിനിയായ സ്‌പേസ് ജെറ്റ് ഇേേപ്പാള്‍ അതീവപ്രതിസന്ധിയിലാണ് കടന്നുപോകുന്നത്. രണ്ട് എയര്‍ ക്രാഫ്റ്റുകള്‍ മാത്രമേ അവര്‍ക്കുള്ളൂ. ആഭ്യന്തര പടലപിണക്കം കാരണം ഒരുമാസം മുന്‍പാണ് അവരുടെ സി. ഇ. ഒരാജിവെച്ചു പോയത്. കണ്ണൂരില്‍ യാത്രക്കാര്‍ കൂടിവരുന്ന സാഹചര്യത്തില്‍ വീണ്ടും ഇക്കാര്യം വിമാനക്കമ്ബനികളുടെ സജീവ പരിഗണനയിലുണ്ട്. ആദ്യഘട്ടത്തില്‍ ഏതാനും ആഭ്യന്തര സെക്ടറുകളില്‍ സര്‍വീസ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
കൊവിഡ് പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെയാണ് കമ്ബിനി വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. വിദേശവിമാനകമ്ബിനികള്‍ക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ കഴിയാത്ത കേരളത്തിലെ ഏകവിമാനത്താവളമാണ് കണ്ണൂര്‍. അതുകൊണ്ടു തന്നെ ഗണ്യമായ സാമ്ബത്തിക നഷ്ടമാണ് മികച്ച സൗകര്യങ്ങളുണ്ടായിട്ടും ഈ രാജ്യാന്തര വിമാനത്താവളത്തിന് സഹിക്കേണ്ടി വരുന്നത്. വിമാനത്താവളത്തിന്റെ തുടക്കത്തില്‍ കര്‍ണാടകയിലെ കുടക് മേഖലയില്‍ നിന്നും യാത്രക്കാരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലുംമികച്ച ഓഫറുകളുമായി ബംഗ്‌ളൂരും മംഗളൂരുംരംഗത്തു വന്നതോടെ ഈ പ്രതീക്ഷയും അസ്തമിച്ചു.
إرسال تعليق