മംഗളൂരുവില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയില്‍ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു കൊലപാതകം. പ്രവീണ്‍ നട്ടാരു (32) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. പ്രവീണിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഇറച്ചിക്കടയ്ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം.
സമീപ പ്രദേശത്ത് അടുത്തിടെ നടന്ന കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പൊലീസ് കാവല്‍ തുടരുകയാണ്. കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമാണിത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വീറ്റ് ചെയ്തു.
യുവമോർച്ചാ ജില്ലാ കമ്മിറ്റി അംഗവും സാമൂഹിക, രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു പ്രവീണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
إرسال تعليق