തിരുവനന്തപുരം: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്ക് മരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. പ്രതികൾ പിടിയിലായത് എംഡിഎംഎ കൈവശം വെച്ച് ബൈക്കിൽ സഞ്ചരിക്കവെ. കിളിമാനൂർ സ്വദേശികളായ ഹരികൃഷ്ണൻ (22), സൂരജ് (22) എന്നിവരെയാണ് പിടികൂടിയത്. കിളിമാനൂർ ജംഗ്ഷന് സമീപം ശിൽപ ജംഗ്ഷനിൽ ബൈക്കിൽ വരവെയാണ് കിളിമാനൂർ എക്‌സൈസ് റെയിഞ്ച് സംഘം നൂറ് മില്ലിഗ്രാം എംഡിഎംഎയുമായി ഇരുവരെയും പിടികൂടുന്നത്.
കിളിമാനൂർ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുളള സംഘത്തിലെ കണ്ണികൾ ആണ് അറസ്റ്റിലായ ഹരികൃഷ്ണനും, സൂരജും എന്ന് എക്സൈസ് സംഘം അറിയിച്ചു. എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർ ഷൈജു.എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസീം.വൈ.ജെ., രതീഷ്.എം.ആർ., ഷെമീർ.എ.ആർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
إرسال تعليق