നാഷണല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നു. ഇഡിയുടെ വേട്ടയാടലിന് എതിരെയും വിലക്കയറ്റത്തിന് എതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മാര്‍ച്ച് തടഞ്ഞ പൊലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ നീക്കി. വിജയ്ചൗക്കില്‍ പ്രതിഷേധിച്ച എംപിമാരെയും കസ്റ്റഡിയിലെടുത്തു.
ഇന്നലെ 7 മണിക്കൂറാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ സോണിയ ഗാന്ധിയില്‍ നിന്നും ചോദിച്ചറിയാന്‍ ഉണ്ടെന്നാണ് ഇ.ഡി നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചത്.
ആരോഗ്യ സ്ഥിതി പരിഗണിച്ച് രണ്ട് ഡോക്ടര്‍മാര്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഇന്നും ഇ.ഡി ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. യങ് ഇന്ത്യ കമ്പനി എ ജെ എല്ലിന്റെ സ്വത്ത് ഏറ്റെടുത്തത് ചട്ടങ്ങള്‍ പാലിച്ചാണോ? കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയില്‍ നിന്ന് ഒരു കോടി വയ്പ എടുത്തത് രേഖകളില്‍ മാത്രമാണോ തുടങ്ങിയ കാര്യങ്ങള്‍ ഇന്നലെ ചോദിച്ചറിഞ്ഞു.
إرسال تعليق