ഇരിട്ടി: നഗരസഭ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയും ഇതേ തുടര്‍ന്ന് ഉണ്ടായ വിജിലന്‍സ് അന്വേഷണത്തിലും ഭരണ സമിതി വ്യക്തത വരുത്താത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് -ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു.
യൊഗം ബഹിഷ്കരിച്ച് ഇറങ്ങിവന്ന അഞ്ച് ബിജെപി കൗണ്‍സിലര്‍മാരും നഗരസഭാ ഓഫീസ് കവാടത്തില്‍ പ്ലക്കാര്‍ഡുകളുമായി നില്‍പ്പ് സമരം നടത്തി. യുഡിഎഫ് അംഗങ്ങളും തുടര്‍ന്ന് എസ്ഡിപിഐ അംഗങ്ങളും യോഗം ബഹിഷ്കരിച്ച് പുറത്തേക്കിറങ്ങി വന്നു. നഗരസഭയിലെ ഉദ്യോഗസ്ഥന്മാരുടെ അഴിമതിയും ഭരണ കക്ഷിയുടെ സ്വജനപക്ഷപാതമായ നിലപാടിലും പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ച് യോഗം ബഹിഷ്കരിച്ച് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.11 യുഡിഎഫ് കൗണ്‍സിലര്‍മാരാണ് യോഗം ബഹിഷ്കരിച്ചത്. എസ്ഡിപിഐയുടെ കൗണ്‍സിലര്‍മാരും യോഗം ബഹിഷ്കരിച്ചു.
എന്നാല്‍ കൗണ്‍സില്‍ യോഗത്തിലെ അജണ്ട എടുക്കുന്നതിന് മുന്നേ കൗണ്‍സിലര്‍മാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കിയതായും പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാന്‍ കഴിയില്ലെന്നും തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത പറഞ്ഞു.
إرسال تعليق