കൽപ്പറ്റ: വയനാട്ടിൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. വയനാട് ബത്തേരി കോളിയാടിയിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ നീന്താനിറങ്ങിയ വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. മാടക്കര കോടിയിൽ അഷ്റഫിന്റെയും ഷറീനയുടെയും മകൻ ആദിൽ (15) ആണ് മരിച്ചത്.
കൂട്ടുകാരുമൊത്ത് കുളത്തിൽ നിന്താനിറങ്ങിയപ്പോഴാണ് ഉച്ചയ്ക്ക് 12 മണിയോടെ അപകടം സംഭവിച്ചത്. മൂലങ്കാവ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിൽ. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
إرسال تعليق