Join News @ Iritty Whats App Group

തലശ്ശേരി ചിറക്കരയിൽ പ്രവാസി കുടുംബത്തിന്റെ ഇരുനില വീട്ടില്‍ വന്‍ കവര്‍ച്ച.


തലശ്ശേരി: ചിറക്കര പള്ളിത്താഴ അയ്യലത്ത് സ്‌കൂളിന് സമീപത്തെ സി.എം. ഉസ്മാന്‍ റോഡിലുള്ള പ്രവാസി കുടുംബത്തിന്റെ ഇരുനില വീട്ടില്‍ വന്‍ കവര്‍ച്ച.

ചിറക്കരയിലെ ടി. അബ്ദുല്‍ റഹ്മാന്റെ നിസ്വയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. പതിനഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും 2500 ദിര്‍ഹവും ഇന്ത്യന്‍ കറന്‍സിയും നഷ്ടപ്പെട്ടതായി അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് സവാദിന്റെ പരാതിയില്‍ പറയുന്നു.

വിദേശത്തുള്ള സവാദ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ബാല്‍ക്കണിയുടെ വാതില്‍ വഴി അകത്ത് കടന്ന മോഷ്ടാവ് വീട്ടുടമയുടെ മകളും ഭര്‍ത്താവും ഉറങ്ങുന്ന മുറിയിലെ അലമാരയിലുള്ള ബാഗില്‍ നിന്നാണ് കവര്‍ച്ച നടത്തിയത്. ബാഗ് സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി വൈകി ഉറങ്ങാന്‍ കിടന്ന സവാദ് പുലര്‍ച്ചെ 5 മണിക്ക് എഴുന്നേറ്റപ്പോഴാണ് മുകളിലെ വാതില്‍ തുറന്ന് കിടന്നതായും അകത്ത് മോഷ്ടാവ് കയറിയതായും തിരിച്ചറിഞ്ഞത്. രാത്രിയില്‍ വാതില്‍ അടച്ചതായി സവാദ് ഓര്‍ക്കുന്നില്ല. പരാതിയെ തുടര്‍ന്ന് തലശ്ശേരി പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തെളിവെടുപ്പിനായി കണ്ണൂരില്‍ നിന്ന് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

Post a Comment

أحدث أقدم
Join Our Whats App Group