Join News @ Iritty Whats App Group

കണ്ണൂരിൽ റെയില്‍വേ ട്രാക്കിൽ കരിങ്കല്‍ ചീളുകള്‍ നിരത്തിവെച്ച നിലയില്‍ കണ്ടെത്തി


കണ്ണൂര്‍ വളപട്ടണം പാലത്തിന്‌ സമീപം റെയില്‍വേ ട്രാക്കിൽ കരിങ്കല്‍ ചീളുകള്‍ നിരത്തിവെച്ച നിലയില്‍ കണ്ടെത്തി.
ചെവ്വാഴ്‌ച‌‌ രാത്രി 9.15ന്‌ തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്‌സ്‌പ്രസ്‌ കടന്നുപോയപ്പോള്‍ ട്രാക്കില്‍ തടസ്സം തോന്നിയ ലോക്കോപൈലറ്റാണ്‌ റെയില്‍വേ അധികൃതരെ വിവരം അറിയിച്ചത്‌.

ആര്‍പിഎഫും വളപട്ടണം പൊലീസും സ്ഥലത്തെത്തി പരിശോധിപ്പോള്‍ ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിവെച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 17നും വളപട്ടണത്തും പാപ്പിനിശേരിക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിവെച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആര്‍പിഎഫ്‌ ട്രാക്ക്‌ പട്രോളിങ്ങ്‌ ശക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group