Join News @ Iritty Whats App Group

റാഗിങ്: കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ റാ് ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 3 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. അവസാന വര്‍ഷ വിദ്യാര്‍ഥികളായ രണ്ടുപേരെയും ഒരു രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ആന്റി റാഗിങ് കമ്മറ്റി യോഗത്തിന്റേതായിരുന്നു തീരുമാനം.

റാഗിങ് വിധേയനായ വിദ്യാര്‍ഥി പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയും നേടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ ഹോസ്റ്റലില്‍ വെച്ചാണ് സംഭവമുണ്ടായത്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ റെക്കോര്‍ഡ് എഴുതി തരണമെന്ന് വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു പറ്റില്ലെന്നു വിദ്യാര്‍ഥി പറഞ്ഞതോടെയാണ് അവര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചത്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി സജിത്ത് കുമാര്‍ ഹോസ്റ്റലിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ റാഗിങ് പരാതിയെ തുടര്‍ന്ന് 19 വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. 4 മാസം കഴിയുന്നതിന് മ ുന്‍പേയാണ് വീണ്ടും റാഗിങ് നടന്നത്.

Post a Comment

أحدث أقدم
Join Our Whats App Group