ആദ്യഘട്ട ചോദ്യം ചെയ്യലില്‍ വ്യാഴാഴ്ച രണ്ട് മണിക്കൂറോളമാണ് ഇഡി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യ്‌തത്.28 ചോദ്യങ്ങള്‍ ഇഡി സോണിയ ഗാന്ധിയോട് ചോദിച്ചു. രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു ഇഡി ഓഫിസാലായിരുന്നു ചോദ്യം ചെയ്യല്‍. വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫിസില്‍ ഹാജരാകമെന്ന് സോണിയ അറിയിക്കുകയായിരുന്നു.നേരത്തെ ജൂൺ 8 ന് ഹാജരാകാൻ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ് അയച്ചെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഹാജരായിരുന്നില്ല.
സോണിയ ഗാന്ധി ഇന്ന് വീണ്ടും ഇ.ഡിക്ക് മുമ്പില്‍; രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് കോണ്‍ഗ്രസ്
News@Iritty
0
إرسال تعليق