ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സിബിഐ നല്‍കിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹര്‍ജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ഉണ്ണിയും അമ്മ ശാന്തകുമാരിയും കലാഭവന്‍ സോബിയുമാണ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ ഏക പ്രതിയായ അര്‍ജുന്‍ ഒക്‌ടോബര്‍ ഒന്നിനു ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.
അപകടത്തിന് പിന്നില്‍ സ്വര്‍ണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലഭാസ്‌കറിന്റെ ബന്ധുക്കളുടെ ആരോപണം. കേസിലെ നിര്‍ണായക സാക്ഷികളെ ബോധപൂര്‍വ്വം ഒഴിവാക്കിയുള്ള അന്വേഷണമാണ് സിബിഐ നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ബാലഭാസ്‌ക്കറിന്റേത് അപകടമരണമെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നല്‍കിയതെന്നാണ് സിബിഐ കോടതിയില്‍ നല്‍കിയ മറുപടി.
കേസുമായി ബന്ധപ്പെട്ട് 69 രേഖകളാണ് കോടതി പരിശോധിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണം എന്നാണു സിബിഐ കണ്ടെത്തൽ.
إرسال تعليق