കണ്ണൂര്‍: വാനര വസൂരി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ വിമനത്താവളത്തില്‍ ഞായറാഴ്ച മുതല്‍ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാന്‍ ക്രമീകരണം.
ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖരറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി മൂന്ന് കൌണ്ടറുകള്‍ സജ്ജമാക്കും.രോഗ മുള്ളതായി സംശയിക്കുന്നവരെ പരിശോധിക്കാന്‍ പരിയാരം മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും സൗകര്യം ഒരുക്കും. ഇവരെ കൊണ്ടുപോകാനായി ആംബുലന്‍സുകളും ഉണ്ടാകും. രോഗ ലക്ഷണം ഉള്ളവരെയും വാനര വസൂരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ 21 ദിവസത്തിനകം യാത്ര ചെയ്തവരെയും ആണ് പരിശോധിക്കുക. രോഗം സംശയിക്കുന്നവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ സാമ്ബിള്‍ പരിശോധനക്ക് വിധേയമാക്കും.
വിമാനത്താവളത്തില്‍ രോഗം സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ബോര്‍ഡുകള്‍ അനൗണ്‍സ്മെന്റ് എന്നിവയും ഏര്‍പ്പെടുത്താന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിമാനത്താവള അധികൃതര്‍ തുടങ്ങിയവരും സംബന്ധിച്ചു.
إرسال تعليق