മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ കെ എസ് ശബരിനാഥിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് നോട്ടീസ് നല്‍കിയത്.
അതേസമയം പ്രതിഷേധം സമാധാനപരമായിരുന്നു. അതിനെ ആരും കലാപമാക്കാന്‍ ശ്രമിക്കേണ്ടെന്നും ശബരിനാഥന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേസുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയത് ശബരീനാഥന്‍ ആണെന്ന് വവരം ലഭിച്ചിട്ടുണ്ടെന്നും ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു. വിമാനത്തിലെ പ്രതിഷേധം സംബന്ധിച്ച വാട്സാപ്പ് സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസയച്ചത്.
إرسال تعليق