Join News @ Iritty Whats App Group

വിമാനത്തിലെ കയ്യേറ്റം; ഇ പി ജയരാജനെതിരെ വധശ്രമത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതി


തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ട മുൻ മന്ത്രി ഇ പി ജയരാജന് കോടതിയിൽ നിന്ന് തിരിച്ചടി. സംഭവത്തിൽ ജയരാജനെതിരെ (EP Jayarajan) കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ്‌ അടക്കമുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദേശം.
മനഃപൂർവമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മജിസ്‌ട്രേറ്റ് ലെനി തോമസിന്റേതാണ് ഉത്തരവ്. വലിയതുറ പൊലീസിനാണ് നിർദേശം നൽകിയത്.

ഇ പി ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ്‌ അംഗങ്ങളായ അനിൽ കുമാർ, സുനീഷ് വി എം എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക.

Post a Comment

أحدث أقدم
Join Our Whats App Group