കോഴിക്കോട് അമ്മയുടെ കൂടെ നടന്ന് പോകുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് അരികിൽ നിന്ന വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. മാധ്യമം ദിനപത്രം സബ് എഡിറ്റർ അനൂപ് അനന്തന്‍റെ മകൻ ഒഞ്ചിയം നെല്ലാച്ചേരി കെ.വി. ഹൗസിൽ ആനന്ദ് (13) ആണ് ട്രെയിൻ തട്ടി മരിച്ചത്. പന്തലായനി യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്.
ഇന്ന് വൈകുന്നേരം 4.30ഓടെ കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം. മാതാവ്: ധന്യ (അധ്യാപിക, ബി.ഇ.എം യു.പി സ്കൂൾ കൊയിലാണ്ടി). സഹോദരൻ: ആരോമൽ. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച രാവിലെ 11ന് കൊയിലാണ്ടി പന്തലായനി സ്കൂളിൽ പൊതുദർശനത്തിന് വെക്കും.
إرسال تعليق