ജനീവ: കുരങ്ങ് പനി ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ് കുരങ്ങ് പനി ആഗോള പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ കുരങ്ങ് പനി പടരുന്ന സാഹതര്യത്തിലാണ് തീരുമാനം. ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗബ്രിയോസിസ് ആണ് ഇക്കാര്യ അറിയിച്ചത്.മങ്കിപോക്സ് പകർച്ച അസാധാരണവും ആശങ്കയുണ്ടാക്കുന്നതുമാണ്.
അതുകൊണ്ടാണ്, ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻ പ്രകാരം എമർജൻസി കമ്മിറ്റി വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. ഈ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
ഗുരുതരമായ ആരോഗ്യസ്ഥിതി വരുമ്പോഴാണ് ലോകാരോഗ്യ സംഘടന ഒരു രോഗത്തെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാറുള്ളത്. നിലവിൽ പോളിയോ, കൊവിഡ് 19 എന്നീ രോഗങ്ങൾ മാത്രമാണ് ഡബ്ല്യുഎച്ച്ഒ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുള്ളത്.
إرسال تعليق