കൊച്ചിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഏഴു വയസുകാരിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊച്ചി അയ്യപ്പന്‍കാവില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. തമിഴ്നാട് സ്വദേശിയും തൃശൂര്‍ ഒല്ലൂര്‍ വിഎംവി അനാഥാലയത്തിലെ അന്തേവാസിയുമായ അബൂബക്കര്‍ സിദ്ധിഖ്(27)ആണ് അറസ്റ്റിലായത്.
തെലങ്കാന സ്വദേശിനിയുടെ ഏഴ് വയസുകാരിയായ മകളെ ഇയാള്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും 12 വയസുകാരിയായ സഹോദരിയും വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം. അമ്മയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇടപെട്ടത് മൂലമാണ് കുട്ടിയെ രക്ഷിക്കാനായത്. ബക്കറ്റില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച അബൂബക്കറിന്റെ കയ്യില്‍ കുട്ടി ശക്തമായി കടിച്ചതോടെ അയാള്‍ കുട്ടിയെ വിടുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞു വെച്ചു. പൊലീസ് എത്തി അബൂബക്കറിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. നഗരത്തിലൂടെ അലഞ്ഞു നടക്കുന്നതിനിടെയാണ് ഇയാള്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയത്.
ഏറെക്കാലമായി അങ്കമാലിയിലായിരുന്ന അബൂബക്കര്‍ അടുത്തിടെയാണ് കൊച്ചിയിലെത്തിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി. അയ്യപ്പന്‍കാവില്‍ ഒരു വാടക വീട്ടിലാണ് തെലങ്കാന സ്വദേശിയും മക്കളും താമസിക്കുന്നത്.
إرسال تعليق