Join News @ Iritty Whats App Group

ബ​ക്രീ​ദ് അ​വ​ധി​ക്ക് വീ​ട്ടി​ലേ​ക്കു വ​രു​ംവ​ഴി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി അപകടത്തിൽ മ​രി​ച്ചു

ആ​ല​പ്പു​ഴ: ബ​ക്രീ​ദ് അ​വ​ധി​ക്ക് വീ​ട്ടി​ലേ​ക്കു വ​രു​ംവ​ഴി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി അപകടത്തിൽ മ​രി​ച്ചു.

ബ​ന്ധു​വി​നൊ​പ്പം റെ​യി​ൽ​വേ ​സ്റ്റേ​ഷ​നി​ൽനി​ന്ന് വീട്ടിലേക്ക് വ​രു​ന്ന​തി​നി​ടെ ബൈ​ക്ക് തെ​ന്നി​മ​റി​ഞ്ഞാണ് അ​പ​ക​ടം.

തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ കോ​ട്ടേ​മു​റി കൊ​ച്ചി​ലേ​ട പ​റ​മ്പി​ൽ അ​ബ്ദു​ൾ ഹ​ക്കിം-നെ​സ്ര​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫൗ​സി​യ ഹ​ക്കിം (21) ആണ് മ​രി​ച്ച​ത്.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ഷ​യാ​സ് മ​ൻ​സി​ലി​ൽ ബ​ഷീ​റി​ന്‍റെ മ​ക​ൻ ഷ​യാ​സ് (20) ഗു​രു​ത​ര​മാ​യ പ​രു​ക്കു​ക​ളോ​ടെ മെഡിക്കൽ കോ ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.45ന് ​ആ​ല​പ്പു​ഴ ബൈ​പാ​സ് റോ​ഡി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശൂ​പ​ത്രി ജം​ഗ്ഷ​ന് മു​ക​ൾഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.

മം​ഗ​ലാ​പു​രം യെ​ന​പ്പോ​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന്യൂ​റോ ഫി​സി​യോ​ള​ജി ടെ​ക്നോ​ള​ജി കോ​ഴ്സി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫൗ​സി​യ.

അ​പ​ക​ട​ത്തി​ൽപ്പെ​ട്ട് ഇ​രു​വ​ർ​ക്കും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. സൗ​ത്ത് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം പോ​സ്റ്റു മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുകൊ​ടു​ത്തു.

വി​ദേ​ശ​ത്തു​ള്ള പി​താ​വ് ഹ​ക്കിം എ​ത്തി​യ​ശേ​ഷം സം​സ്കാ​രം. നൗ​ഫി​യ സ​ഹോ​ദ​രി​യാ​ണ്.

Post a Comment

أحدث أقدم
Join Our Whats App Group