ആലപ്പുഴ: ബക്രീദ് അവധിക്ക് വീട്ടിലേക്കു വരുംവഴി മെഡിക്കൽ വിദ്യാർഥിനി അപകടത്തിൽ മരിച്ചു.
ബന്ധുവിനൊപ്പം റെയിൽവേ സ്റ്റേഷനിൽനിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ബൈക്ക് തെന്നിമറിഞ്ഞാണ് അപകടം.
തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിൽ കോട്ടേമുറി കൊച്ചിലേട പറമ്പിൽ അബ്ദുൾ ഹക്കിം-നെസ്രത്ത് ദമ്പതികളുടെ മകൾ ഫൗസിയ ഹക്കിം (21) ആണ് മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന ഷയാസ് മൻസിലിൽ ബഷീറിന്റെ മകൻ ഷയാസ് (20) ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോ ളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇന്നലെ പുലർച്ചെ 4.45ന് ആലപ്പുഴ ബൈപാസ് റോഡിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശൂപത്രി ജംഗ്ഷന് മുകൾഭാഗത്തായിരുന്നു അപകടം.
മംഗലാപുരം യെനപ്പോയ മെഡിക്കൽ കോളജിലെ ഫോറൻസിക് സയൻസ് വിഭാഗത്തിൽ രണ്ടാം വർഷ ബിഎസ്സി ന്യൂറോ ഫിസിയോളജി ടെക്നോളജി കോഴ്സിലെ വിദ്യാർഥിനിയാണ് ഫൗസിയ.
അപകടത്തിൽപ്പെട്ട് ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സൗത്ത് പോലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റു മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വിദേശത്തുള്ള പിതാവ് ഹക്കിം എത്തിയശേഷം സംസ്കാരം. നൗഫിയ സഹോദരിയാണ്.
Post a Comment