വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ മര്‍ദ്ദിച്ചുവെന്ന കേസില്‍ മൊഴിയെടുക്കാന്‍ വലിയതുറ പോലീസ് മട്ടന്നൂരില്‍ എത്തണമെന്ന് പരാതിക്കാരായ മജീദ് ഫര്‍സീനും നവീന്‍കുമാറും. തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്നതിനാലാണിത്. അഭിഭാഷകനായ മൃദുള്‍ ജോണ്‍ മാത്യൂവഴിയാണ് ഇവര്‍ വലിയതുറ പോലീസിന് കത്ത് നല്‍കിയത്.
കേസില്‍ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി മൊഴി നല്‍കാന്‍ വലിയതുറ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലയില്‍ പ്രവേശിക്കുന്നത് ഹൈക്കോടതി ഏര്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥയുടെ ലംഘനമാകുമെന്നും അതിനാല്‍ സ്വദേശമായ മട്ടന്നൂരില്‍ എത്തി മൊഴിയെടുക്കണമെന്നും ഇവര്‍
കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
إرسال تعليق