കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. CBSE/ICSE സ്കൂളുകൾ അംഗൻവാടികൾ , മദ്രസ്സകൾ എന്നിവയ്ക്കടക്കം അവധി പ്രഖ്യാപിച്ചപ്പോഴും കോളേജ് വിദ്യാര്‍ഥികളെ അവധിയില്‍ നിന്ന് ഒഴിവാക്കി. കളക്ടറുടെ അറിയിപ്പില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഹാപ്പി ആയെങ്കിലും കോളേജ് വിദ്യാര്‍ഥികള്‍ കലിപ്പിലായി. കാത്തിരുന്ന അവധി കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടതിലുള്ള പ്രതിഷേധം വിദ്യാര്‍ഥികള്‍ മറച്ചുവെച്ചില്ല.
കളക്ടറുടെ മഴ അവധി അറിയിപ്പിന് താഴെ കമന്‍റ് ബോക്സില്‍ കോളേജ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായെത്തി. '
അതെന്താ നമ്മൾ കോളേജ് പിള്ളാരേ തവിട് കൊടുത്തു വാങ്ങിതാണോ'..'കോളേജ് പിള്ളേര്‍ എന്താ വാട്ടര്‍ പ്രൂഫാണോ'.. 'കോളജ് കുട്ടികൾ വരുമ്പോ മഴ മാറി നിൽക്കുമോ'.. 'കോളേജ് പിള്ളാര് നീന്തി വരണമോ സർ'.. എന്നിങ്ങനെ കമന്‍റ് ബോക്സില്‍ പരാതി മഴപോലെ എത്തി. കമന്‍റുകള്‍ക്കൊപ്പം ട്രോളുകളും അറിയിപ്പിനൊപ്പം ഇടം പിടിച്ചു.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയ കളക്ടറെ അഭിനന്ദിക്കാനും കുട്ടികളും രക്ഷിതാക്കളും മറന്നില്ല.
إرسال تعليق