കുടുംബശ്രീ, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ വില്‍പ്പന നടത്തുന്ന ചില്ലറ തൂക്കം വരുന്ന ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ അവശ്യ സാധങ്ങള്‍ക്ക് മുകളില്‍ ചരക്ക് സേവന നികുതി ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ഒന്നോ രണ്ടോ കിലോഗ്രാം തൂക്കമുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ചെറുകിട കച്ചവടക്കാരില്‍ നിന്നും കുടുംബശ്രീ പോലുള്ള ഉത്പാദകരില്‍ നിന്നും, അവരുടെ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര സര്‍ക്കാരുമായുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കുമെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
إرسال تعليق