കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നാളെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയുള്ള പ്ലാസ്റ്റിക് നിരോധനം പിന്‍വലിക്കുക, നിത്യോപയോഗ സാധനങ്ങള്‍ക്ക് ചുമതിയ അഞ്ചു ശതമാനം ജിഎസ്ടി പിന്‍വലിക്കുക, ടെസ്റ്റ് പര്‍ച്ചേസിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ നടപടികള്‍ അവസാനിപ്പിക്കുക, വൈദ്യുതി നിരക്കില്‍ ഏര്‍പ്പെടുത്തിയ വര്‍ധനവ് പിന്‍വലിക്കുക, ഇടയ്ക്കിടെ നടത്തുന്ന ജിഎസ്ടി പരിഷ്കാരങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് പാറക്കണ്ടി വ്യാപരി ഭവനില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും.സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി ധര്‍ണ ഉദ്ഘാടനം ചെയ്യും.
കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ കളക്ടറേറ്റ് ധർണ്ണ നാളെ
News@Iritty
0
إرسال تعليق