Join News @ Iritty Whats App Group

മിൽമ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടൻ കുറയ്ക്കില്ല; മിൽമ ചെയര്‍മാൻ


മിൽമ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടൻ കുറയ്ക്കില്ലെന്ന്  ചെയര്‍മാന്‍ കെ എസ് മണി. കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും. ജിഎസ്ടി കൗൺസിലിൽ നിന്നും  കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല നിലപാട് ഉണ്ടായാൽ വില കുറയ്ക്കുമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.

അഞ്ച് ശതമാനം ജിഎസ്ടി നിലവിൽ വ ന്ന സാഹചര്യത്തിലാണ് മില്‍മ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിച്ചത്. മിൽമ തൈരിന് മൂന്ന് രൂപ മുതൽ അഞ്ച് രൂപവരെയാണ് കൂടിയത്. കൊഴുപ്പ് കുറഞ്ഞ് സ്കിംഡ് മിൽക്ക് തൈരിനും, ഡബിൾ ടോൺഡ് തൈരിനും മൂന്ന് രൂപ കൂടി. ടോൺഡ് തൈരിന് അഞ്ച് രൂപയാണ് കൂടിയത്. ലസ്സിയുടെ വില 20 തന്നെയായി തുടരുന്നു. പക്ഷേ  അളവ് 200 മില്ലി ലീറ്ററിൽ നിന്നും 180 ആയി കുറഞ്ഞിട്ടുണ്ട്. സംഭാരത്തിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. 

Post a Comment

أحدث أقدم
Join Our Whats App Group