തലശ്ശേരിയിൽ കടൽപ്പാലം കാണാൻ പോയ ദമ്പതികൾ പോലീസ് അതിക്രമം നേരിട്ടതായി പരാതി ഉയർന്ന കേസിൽ ഉദ്യോഗസ്ഥരുടെ വൈദ്യ പരിശോധന സർട്ടിഫിക്കറ്റും പുറത്ത് വന്നു. തലശ്ശേരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ശ്യാമേഷ് , സുകേഷ് എ എന്നിവരുടെ വൈദ്യ പരിശോധന സർട്ടിഫിക്കറ്റുകളാണ്
പുറത്തുവന്നത്.
ശ്യാമേഷിനെ പ്രതികൾ കൈമുട്ട് കൊണ്ട് നെഞ്ചത്ത് ഇടിക്കുകയും മാന്തുകയും ചെയ്തു എന്നാണ് പരാതി. ഇടത് കൈത്തണ്ടയിലും വലത് കൈമുട്ടിലും ചതവു ഉണ്ടെന്നാണ് വൈദ്യ പരിശോധന റിപ്പോർട്ട് .ഇടതു കൈയിൽ പോറൽ ഏറ്റതിന്റെ പാടുണ്ടെന്നും പരിക്കിനെ സംബന്ധിച്ച സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു.
സുകേഷിനെ കൈ കൊണ്ടും ഹെൽമറ്റ് കൊണ്ടും മുഖത്ത് അടിക്കുകയും ഇടത് കൈപിടിച്ച് തിരിക്കുകയും ചെയ്തു എന്നാണ് പരാതി. സുകേഷിന്റെ വലതു കവിളിലും ഇടതു കൈയിലും ചതവ് ഉണ്ടെന്നാണ് വൈദ്യ പരിശോധന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വലതു കവിളിൽ മൂക്കിനു സമീപത്തായി നഖം കൊണ്ട് മുറിഞ്ഞതിന്റെ പാടുമുണ്ട് എന്നും വൈദ്യ പരിശോധന സർട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു.
إرسال تعليق