കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്‌സ്. ദുബായില്‍ നിന്ന് മംഗലാപുരം വിമാനത്താവളം വഴി കണ്ണൂരില്‍ എത്തിയ ഇദ്ദേഹം രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയത്. സാംപിള്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തില്‍ കഴിഞ്ഞവരെ നിരീക്ഷണത്തിലാക്കി. ഈ മാസം 13നാണ് ഇദ്ദേഹം ദുബായില്‍ നിന്നെത്തിയത്.
നേരത്തെ ഷാര്‍ജയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
إرسال تعليق