അധിക്ഷേപ പരാമര്‍ശം നടത്തിയതിന് ഖേദപ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ തള്ളി എം എം മണി. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട, കയ്യില്‍ വെച്ചേരെ എന്ന് അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു.
മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചിലെ കട്ടൗട്ട് വിവാദത്തെ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു കെ സുധാകരന്റെ അധിക്ഷേപ പരാമര്‍ശം. എം എം മണിക്ക് ചിമ്പാന്‍സിയുടെ മുഖമാണെന്നായിരുന്നു കെ സുധാകരന്‍ എംപിയുടെ പരിഹാസം. പിന്നീട് ഫെയ്‌സ്ബുക്കിലൂടെ ഖേദം പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ പറഞ്ഞതാണ്. മനസില്‍ ഉദ്ധേശിച്ചതല്ല പറഞ്ഞത് എന്നാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ട് കെ സുധാകരന്‍ പറഞ്ഞത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഒരുത്തന്റെയും മാപ്പും വേണ്ട ….
കോപ്പും വേണ്ട……
കയ്യില്‍ വെച്ചേരെ …
ഇവിടെ നിന്നും തരാനൊട്ടില്ലതാനും……
إرسال تعليق