തൃശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. മൂന്നു ദിവസം മുമ്പാണ് വിദേശത്തുനിന്നെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം 21 നാണ് ഇയാള്‍ യുഎഇയില്‍ നിന്നെത്തിയത്. സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു.
അതേസമയം, രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചയാള്‍ രോഗമുക്തി നേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയാണ് രോഗമുക്തി നേടിയത്.
രാജ്യത്തെ ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദ്ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തിയെന്നും ഇയാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്.
രോഗിയുടെ ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇയില്‍ നിന്നും വന്ന കൊല്ലം സ്വദേശിക്ക് പതിനാലിനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.
إرسال تعليق