Join News @ Iritty Whats App Group

ഡിവൈ.എഫ്.ഐ.സംസ്ഥാന ജാഥയ്ക്ക് ഞായറാഴ്ച ഇരിട്ടിയിൽ സ്വീകരണം

ഇരിട്ടി: എൻ്റെ ഇന്ത്യ, എവിടെ ജോലി ... എവിടെ ജനാധിപത്യം: മതനിരപേക്ഷതയുടെ കാവലാളാവുക, എന്ന മുദ്രവാക്യമുയർത്തി ആഗസ്ത് 15ന് നടക്കുന്ന ഫ്രീഡം സ്ട്രീറ്റിൻ്റെ പ്രചരണാർത്ഥം ഡി.വൈ.എഫ്. ഐ. സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ് നയിക്കുന്ന സംസ്ഥാന വടക്കൻ മേഖലാ ജാഥയ്ക്ക് ഞായറാഴ്ച്ച രാവിലെ 10ന് ഇരിട്ടിയിൽ സ്വീകരണം നൽകുമെന്ന് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നേരംമ്പോക്ക് ജംഗ്ഷനിൽ വെച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയെ പഴയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ആനയിക്കും
തുടർന്ന് ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം നടക്കും. ഇരിട്ടി, പേരാവൂർ ബ്ലോക്ക് പരിധിയിൽ നിന്ന് 5000 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ബ്ലോക്ക് ഭാരവാഹികളായ കെ.എസ്.സിദ്ധാർത്ഥ ഭാസ്, പി.വി.ബിനോയ്, കെ.കെ.സനീഷ് ,പി .ശ്യംജിത്ത്
എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group