മട്ടന്നൂര്‍: രണ്ടുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് മട്ടന്നൂര്‍ കാശിമുക്ക് പ്രദേശം.
ഇന്നലെ വൈകുന്നേരം ആറോടെ കാശിമുക്ക് നെല്യാട് ക്ഷേത്രത്തിനു സമീപത്തെ ഓടു മേഞ്ഞ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവച്ച ഇരുനില വീടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ ആസാം സ്വദേശികളായ ഫസല്‍ ഹഖ് (45), മകന് ഷഹിദുള്‍ ഹാ (22) എന്നിവരാണു മരിച്ചത്.മാസങ്ങളായി ഇവിടെ ആക്രി സാധനങ്ങള്‍ ശേഖരിച്ചു താമസിച്ചുവരികയായിരുന്നു ഇരുവരുമുള്പ്പെടെയുള്ള നാല് ആസാം സ്വദേശികള്‍. സ്ഫോടനം ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടത്.
കനത്ത മഴയിലും സ്ഫോടന ശബ്ദം ഏറെ അകലെ വരെ കേട്ടിരുന്നു. സംഭവം നടക്കുമ്ബോള്‍ മരിച്ച രണ്ടുപേര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് പറയപ്പെടുന്നത്. സംഭവത്തിനുശേഷം വീട്ടിലെത്തിയ പോലീസ് വീട്ടില്‍ താമസിക്കുന്ന മറ്റ് രണ്ടുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി മൊഴിയെടുത്തു.
സ്ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബിന്റെ ചീളുകള്‍ കണ്ടെടുത്തിട്ടുണ്ട്. അതിനാല്‍ത്തന്നെ മാലിന്യം ശേഖരിക്കുമ്ബോള്‍ ലഭിച്ച സ്ഫോടകവസ്തു വീടിനുള്ളില്‍ വച്ച് തുറന്നുനോക്കുമ്ബോള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. നഗരസഭ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത, കൗണ്‍സിലര്‍മാരായ പി.കെ. ബള്‍ക്കീസ്, സാജിത ചൂര്യാട്ട്, സക്കീര്‍ ഹുസൈന് ഉള്‍പ്പെടെ നിരവധി പേര് സ്ഥലത്തെത്തിയിരുന്നു. ബോംബ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി. സ്ഫോടനവിവരമറിഞ്ഞതോടെ മഴയെ അവഗണിച്ചും പ്രദേശത്തേക്ക് വന്‍ ജനപ്രവാഹമായിരുന്നു.
إرسال تعليق