Join News @ Iritty Whats App Group

ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം, ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത് 79000ത്തിലധികം തീർത്ഥാടകർ


അബുദാബി: ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. മിന താഴ്വരയിൽ ഇന്ന് കഴിച്ചുകൂട്ടുന്ന തീർത്ഥാടകർ പ്രാർഥനകളിൽ മുഴുകും. ദുൽഹജ്ജ് എട്ട് ആയ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ ടെന്‍റുകളുടെ നഗരമെന്നറിയപ്പെടുന്ന മിനയിലാകും നമസ്കാരമടക്കമുള്ള ചടങ്ങുകൾ തീർത്ഥാടകർ നിർവഹിക്കുക. നാളെയാണ് അറഫ സംഗമം. ഇന്ത്യയിൽ നിന്ന് 79362 തീർഥാടകർക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചത്.

കൊവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം തീർത്ഥാടകർക്ക് ഹ‍‍ജ്ജിന് അവസരമൊരുങ്ങുന്നത്. സൗദിയിൽ ശനിയാഴ്ചയും കേരളത്തിൽ ഞായറാഴ്ചയുമാണ് ബലി പെരുന്നാൾ.

Post a Comment

أحدث أقدم
Join Our Whats App Group