അമേരിക്കയില്‍ സ്വാതന്ത്ര്യദിന പരേഡിന് നേരെ ഉണ്ടായ വെടിവെപ്പില്‍ 6 പേര്‍ മരിച്ചു. 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷിക്കാഗോയിലെ ഹൈലാൻഡ് പാർക്കിലാണ് സംഭവം. വെടിവെച്ചയാളെ കണ്ടെത്താനായില്ല.
പരേഡ് നടക്കുന്നതിനിടെ സമീപത്തെ കെട്ടിട സമുച്ചയത്തിന്റെ മുകളിൽനിന്ന് വെടിവെക്കുകയായിരുന്നു.ഇവിടെനിന്ന് ഉപേക്ഷിച്ചനിലയിൽ തോക്ക് കണ്ടെത്തി. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഹൈലാൻഡ് പാർക്ക് പോലീസ് കമാൻഡർ ക്രിസ് ഒ നീൽ പറഞ്ഞു.
കഴിഞ്ഞ മേയ് 14ന് ന്യൂയോർക്കിലെ ബഫലോയിലുള്ള സൂപ്പർമാർക്കറ്റിൽ 10 പേരും മേയ് 24ന് ടെക്സസിലെ സ്കൂളിൽ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ട ശേഷം ഈ വർഷം കൂടുതൽ മരണമുണ്ടായ വെടിവയ്പാണ് ഇന്നലത്തേത്. അതിനിടെ, ഇന്നലെ പുലർച്ചെ കലിഫോർണിയയിലെ സാക്രമെന്റോയിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. നാലു പേർക്കു പരുക്കുണ്ട്.
إرسال تعليق