ഇരിട്ടി: വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ച 50 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിലിൻ്റെ നേതൃത്വത്തിലുള്ള സംഘം എടക്കാനം പുഴക്കരയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് വാഷ് കണ്ടെത്തുന്നത്. എടക്കാനം പുഴക്കര കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണവും വിൽപ്പനയും വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
പ്രിവന്റീവ് ഓഫിസറെക്കൂടാതെ സിവിൽ എക്സൈസ് ഓഫിസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, എ.കെ. റിജു, പി.ജി അഖിൽ, ഡ്രൈവർ അമീർ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. പിടികൂടിയ വാഷ് സംഭവസ്ഥലത്തു വെച്ചു തന്നെ നശിപ്പിച്ചു. എടക്കാനം പുഴക്കര കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പനയും നിർമ്മാണവും നടത്തുന്നവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവർ നിരീക്ഷണത്തിലാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
إرسال تعليق