തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്നലെ ഒരു പവന് 320 രൂപയാണ് കൂടിയതെങ്കിൽ ഇന്ന് പവന് 400 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 37,520 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 50 രൂപ കൂടി 4690 രൂപയായി.
ഇന്നലെ ഒരു പവന്റെ വില 37120 രൂപയും ഗ്രാമിന് 4640 രൂപയുമായിരുന്നു. ജുലൈ 21 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞതോടെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു.
إرسال تعليق