കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 4 പേർ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കൂട്ടുപുഴയിലാണ് സംഭവം. 11 ഗ്രാം മെത്താഫിറ്റാമിനും 250 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
കോഴിക്കോട് അഴിയൂർ സ്വദേശി എം. ഷഹീദ്, ചൊക്ലി സ്വദേശി എം. മുസമ്മിൽ, പാനൂർ സ്വദേശി അഫ്സൽ സി.കെ, തില്ലങ്കേരി സ്വദേശി സി. അഫ്സൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കവേയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
إرسال تعليق