തിരുവനന്തപുരം: സെറ്റ് ജൂലൈ 2022 പരീക്ഷ ജൂലൈ 24ന് സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യണം. ഇത് തപാൽ മാർഗ്ഗം ലഭിക്കില്ല. പരീക്ഷാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. അഡ്മിറ്റ് കാർഡും ഫോട്ടോയും പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു.
സെറ്റ് പരീക്ഷ 24ന്; അഡ്മിറ്റ് കാർഡ് എൽ.ബി.എസ് വെബ്‌സൈറ്റിൽ
News@Iritty
0
إرسال تعليق