ദില്ലി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18815 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസവും പതിനെട്ടായിരത്തിന് മുകളിൽ ആണ് കൊവിഡ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ആണ്.
കേരളത്തിലാണ് കൊവിഡ് രോഗികളിലേറെയും. ഇന്നലെ 3310പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 ദിവസമായി കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.44 ആണ്. 17 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 70108 ആയി.
إرسال تعليق