Join News @ Iritty Whats App Group

വീട്ടില്‍ വൃദ്ധയെ പരിപാലിക്കാന്‍ എത്തിയ ഹോം നഴ്സ് വീട്ടിലെ 21 പവന്‍ സ്വര്‍ണ ആഭരണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായി


കണ്ണൂര്‍: വീട്ടില്‍ വൃദ്ധയെ പരിപാലിക്കാന്‍ എത്തിയ കുടക് സ്വദേശിയായ ഹോം നഴ്സ് വീട്ടിലെ 21 പവന്‍ സ്വര്‍ണ ആഭരണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായി.
പെന്നംപേട്ട അള്ളിക്കെട്ട് സീത കോളനിയിലെ കെ.ആര്‍.സൗമ്യ(33)യാണു പിടിയിലായത്. കണിച്ചാറിലെ ഒരു വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് കണ്ണൂര്‍ സിറ്റി സിഐ കെ.കെ.രാജീവ് കുമാര്‍ പറഞ്ഞു.

രേഖയുടെ ഭര്‍തൃ മാതാവിനെ പരിപാലിക്കാന്‍ നിയോഗിച്ചതാണു സൗമ്യയെ. ഇക്കഴിഞ്ഞ മാര്‍ച്ച്‌ അവസാനവും ഏപ്രില്‍ ആദ്യ ആഴ്ചയ്ക്കുള്ളിലുമാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്. സൗമ്യയെ ചോദ്യം ചെയ്തെങ്കിലും അവര്‍ നിഷേധിച്ചു.

മേയ് മാസത്തോടെ അവര്‍ ജോലി മതിയാക്കി നാട്ടിലേക്കു മടങ്ങുകയും ചെയ്തു. എന്നാല്‍ പൊലീസ് ആഴ്ചകളോളം രഹസ്യമായി കുടകിലെ വീടും പരിസരവും നിരീക്ഷിക്കാന്‍ തുടങ്ങി. ആഡംബര ജീവിതമായിരുന്നു അവരുടേതെന്നു കണ്ടത്തി.

ലോട്ടറി അടിച്ചുവെന്നാണ് അയല്‍വാസികളെയും മറ്റും സൗമ്യ വിശ്വസിപ്പിച്ചിരുന്നത്. വീട് പരിശോധിച്ചപ്പോള്‍ സ്വര്‍ണം പണയം വച്ച റസീറ്റുകളും മറ്റും കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ മോഷ്ടിച്ചെന്നു സമ്മതിക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group