ദില്ലി: അടുത്ത വർഷത്തെ പ്ലസ് ടു പരീക്ഷ തീയ്യതി (Plus two exam date 2023) മുൻകൂട്ടി പ്രഖ്യാപിച്ചു (CBSE) സിബിഎസ്ഇ. 2023 ഫെബ്രുവരി 15 മുതൽ പ്ലസ്ടു പരീക്ഷ നടത്തും. കൊവിഡ് സാഹചര്യം മാറിയതോടെയാണ് തീരുമാനം. ജൂലൈ 22നാണ് സിബിഎസ് ഇ 2022 ലെ പ്ലസ് ടൂ പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 92.71 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. തിരുവനന്തപുരം മേഖലയിലാണ് വിജയ ശതമാനം കൂടുതൽ. 98.83 ശതമാനമാണ് വിജയം. പെൺകുട്ടികളാണ് ഇത്തവണ മുന്നിൽ, 94.54 ശതമാനം. പ്രയാഗ് രാജ് ആണ് ഏറ്റവും പിന്നിൽ.
2023 ലെ പ്ലസ് ടൂ പരീക്ഷ തീയതി പ്രഖ്യാപിച്ച് സിബിഎസ്ഇ; തീയതി അറിയണ്ടേ?
News@Iritty
0
إرسال تعليق