കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിക്കായുള്ള ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചു. ഇന്നലെയാണ് 17 കാരനായ ചാത്തമംഗലം സ്വദേശി ഹുസ്നി വെള്ളച്ചാട്ടത്തിനടുത്ത് ഫോട്ടെയെടുക്കുന്നതിനിടെ ഒഴുക്കിൽപെട്ടത്. ഇന്നലെ വിദ്യാർത്ഥിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം ഇന്നലെ രാത്രി തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മണിക്കാണ് തെരച്ചിൽ പുനരാരംഭിച്ചത്. എന്നാൽ ഏറെ വൈകിയിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. വെളിച്ചക്കുറവും മഴയും മൂലം ഇന്നത്തെ തെരച്ചിലും അവസാനിപ്പിച്ചു. തെരച്ചിൽ നാളെ രാവിലെ വീണ്ടും ആരംഭിക്കും.
ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്നി (17 )ആണ് ഒഴുക്കിൽപ്പെട്ടത്. പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു ഹുസ്നി. ഫോട്ടോയെടുക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. കാണാതായ ഹുസ്നി മുബാറക്കും സുഹൃത്തായ റംഷീദ് സൽഫീക്കറും കെ എൽ 57 എസ് 6203 നമ്പർ സ്കൂട്ടറിൽ വൈകിട്ട് 5 മണിക്കാണ് പതങ്കയത്ത് എത്തിയത്. പുഴക്കരയിലെ പാറയിൽ നിന്നും റംഷീദ് ഹുസ്നിയുടെ ഫോട്ടോ എടുക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണതാണെന്നാണ് റംഷീദും പറഞ്ഞത്.
إرسال تعليق