Join News @ Iritty Whats App Group

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട 17 കാരിയുമായി നാടുവിടാൻ ശ്രമം, കൈയ്യോടെ പിടികൂടി നാട്ടുകാര്‍, യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ


കോഴിക്കോട് : സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ. 29 കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പൊലീസ് ഇൻസ്പെക്ടർ പി കെ. ജിതേഷ് ഷെമിമുദ്ദിനെ അറസ്റ്റ് ചെയ്തു. മൂന്നു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടക്കിടെ ഇരുവരും പരസപരം കാണാറുണ്ടായിരുന്നു. ഷെമിമുദ്ദിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group