നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന് കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിന് 275 മാർക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ് സി, എസ് ടി വിഭാഗത്തിലും 245 മാർക്കാണ് കട്ട് ഓഫ്. എൻബിഇ വെബ്സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഫലം അറിയാനാവും. വ്യക്തിഗത മാർക്ക് ഉൾപ്പെടെയുള്ളവ ഈ മാസം എട്ടു മുതൽ ഡൗൺലോഡ് ചെയ്യാനാവും.
നാഷണൽ ബോർഡ് ഓഫ് എജുക്കേഷനാണ് പരീക്ഷ നടത്തിയത്. മെഡിക്കൽ രംഗത്ത് ബിരുദാനന്തര ബിരുദ പഠനത്തിന് വേണ്ടിയുള്ള യോഗ്യതാ പരീക്ഷയാണിത്. ഇക്കഴിഞ്ഞ മെയ് 21 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷാ ഫലം അനുസരിച്ച് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് ബിരുദാന്തര ബിരുദ പഠനത്തിന് ചേരാനാവും.
ഫലമറിയാം: https://nbe.edu.in/
إرسال تعليق