അഗ്നിപഥിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം തുടരുമെന്ന് എ.എ.റഹീം എംപി. എം.പിയെന്ന പരിഗണനപോലും കാണിക്കാതെ പൊലീസ് ബലം പ്രയോഗിച്ചു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തെ പൊലീസ് അടിച്ചമര്‍ത്തിയെന്ന് എ.എ.റഹീം എംപി പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. എ എ റഹീം എംപിയടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റമുണ്ടായി
‘എം.പിയെന്ന പരിഗണനപോലും കാണിക്കാതെ പൊലീസ് ബലം പ്രയോഗിച്ചു’; അഗ്നിപഥിനെതിരെ പ്രതിഷേധം തുടരുമെന്ന് എ.എ.റഹീം
News@Iritty
0
إرسال تعليق