കണ്ണൂരിൽ വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. മഴക്കാലം ശക്തമാകും മുൻപേ തന്നെ പനി ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നിരവധി പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നത്.
ജില്ലയില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒ പിയിലും ഐ പിയിലും വന്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.രോഗികളുടെ തിരക്ക് വര്‍ധിച്ചതോടെ പലയിടത്തും ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പ് വേണ്ടിവരുന്നുണ്ട്. ഒ പിയിലെ തിരക്ക് കാഷ്വല്‍റ്റിക്കു മുന്നിലേക്കു നീളുകയാണ്.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും സ്ഥിരീകരിക്കുന്നുണ്ട്. ഇതും ആശങ്ക വർധിപ്പിക്കാൻ ഇടയാക്കുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ ആരോഗ്യ സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയും ഉണ്ട്. സ്വയം ചികിത്സ ചെയ്യാതിരിക്കുക.
إرسال تعليق