Join News @ Iritty Whats App Group

ന​ഗരകേന്ദ്രങ്ങളിൽ ജോ ജോസഫിന് തിരിച്ചടി; തൃക്കാക്കരയിൽ ഉമാ തോമസിന്റെ പടയോട്ടം


തൃക്കാക്കരയിലെ ന​ഗരകേന്ദ്രങ്ങലിൽ എൽഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി. പോളിം​ഗ് കുറഞ്ഞ് ബൂത്തുകളിൽ പോലും ഉമാ തോമസ് തന്നെയാണ് മുന്നിൽ. യുഡിഎഫിന് ഇരുപത്തിരണ്ടായിരത്തിലധികം വോട്ടുകളാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. എന്നാൽ എൽഡിഎഫിന്റെ വോട്ട് നില പതിനാലായിരം മാത്രമേ കടന്നിട്ടുള്ളു. ഉമാ തോമസിന്റെ ലീഡ് എണ്ണായിരം കടന്നിരിക്കുകയാണ്.

പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ തന്നെ യുഡിഎഫിന്റെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളിൽ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി. രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു.

ഇലക്ട്രോണിക് വോട്ടുകൾ എണ്ണുമ്പോഴും തുടക്കം മുതൽ തന്നെ ഉമാ തോമസ് ലീഡ് നിലനിർത്തുകയാണ്. എൽഡിഎഫ് തൊട്ടുപിന്നാലെ നാലായിരത്തോളം വോട്ടുകൾ നേടി പോരാട്ടം തുടരുകയാണ്. എൽഡിഎയുടെ വോട്ടുകൾ 700 കടന്നിട്ടുണ്ട്.

തൃക്കാക്കരയിൽ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാൽ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാൻ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊൻതൂവലായ് മാറുകയും ചെയ്യും

Post a Comment

أحدث أقدم
Join Our Whats App Group