ഇരിട്ടി: കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷാ ഫലം വന്നപ്പോൾ റാങ്കിൽ തിളങ്ങി ഇരിട്ടി മഹാത്മാഗാന്ധി കോളേജ്. കംപ്യൂട്ടർ സയൻസിൽ ഒന്നാം റാങ്കും മാത്തമാറ്റിക്സ് വിഭാഗത്തിൽ രണ്ടാം റാങ്കും എം ജി കോളേജിന് ലഭിച്ചു. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഫർഹാന മുസ്തഫ ഒന്നാം റാങ്കും, മാത്തമാറ്റിക്സ് വിഭാഗത്തിൽ ആദിത്യാ പ്രതീപ് രണ്ടാം റാങ്കും കരസ്ഥമാക്കി.കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ രണ്ടുപേർ എപ്ലസ് ഗ്രേഡും, 8 പേർ എ ഗ്രേഡും കരസ്ഥമാക്കി. മാത്തമാറ്റിക്സ് വിഭാഗത്തിൽ 11 പേർക്ക് എ പ്ലസ് ഗ്രേഡും 12 പേർക്ക് എ ഗ്രേഡും ലഭിച്ചു. ഫിസിക്സ് വിഭാഗത്തിൽ 9 പേർ എ പ്ലസ് ഗ്രേഡും 11 പേർ എ ഗ്രേഡും കരസ്ഥമാക്കിയപ്പോൾ കോമേഴ്സ് വിഭാഗത്തിൽ 21 പേർക്ക് എ ഗ്രേഡ് ലഭിച്ചു. മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗത്തിൽ 10 പേർ എ ഗ്രേഡ് കരസ്ഥമാക്കിയപ്പോൾ വിപ്രോ, ടി സി എസ്, ഇൻഫോസിസ് തുടങ്ങിയ വിവിധ സോഫ്റ്റ്‌വെയർ കമ്പനികളിലായി 12ഓളം ക്യാമ്പസ് പ്ളേസ്മെന്റുകളും വിദ്യാർഥികൾ സ്വന്തമാക്കി.
കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷാ ഫലം - റാങ്കിൽ തിളങ്ങി ഇരിട്ടി എം ജി കോളേജ്
News@Iritty
0
إرسال تعليق