വിശ്വാസ് വോട്ടിന് തെയ്യാറാകാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ രാജിവച്ചു. നാളെയാണ് മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പിന് സുപ്രം കോടതി അനുമതി നല്‍കിയത്. കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള എം എല്‍ എ മാര്‍ തനിക്കൊപ്പമില്ലന്ന തിരിച്ചറിവാണ് ഉദ്ധവ് താക്കറേയെ രാജിക്ക് പ്രേരിപ്പിച്ചത്.
ഇന്ന് രാത്രി തന്റെ വസതിയായ മാതോശ്രീയില്‍ നടത്തിയ ഫേസ് ബുക്ക് ലൈവിലാണ് ഉദ്ധവ് താക്കറേ രാജി പ്രഖ്യാപിച്ചത്. 39 ശിവസേന എം എല്‍ എ മാരാണ് വിമത ക്യാമ്പിലുള്ളത്. ഏകനാഥ് ഷിന്‍ഡേയുടെ ഒപ്പമുള്ള വിമത എം എള്‍ എ മാര്‍ നാളെ മഹാരാഷ്ട്രയിലെത്തും.
إرسال تعليق