‘അമ്മ’ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍. അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും തനിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ജനറല്‍ ബോഡി എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
‘തന്നോട് വിശദീകരണം ചോദിച്ചു. ഓരോ വാക്കിനും മറുപടി നല്‍കിയരുന്നതാണ്. ഈ മറുപടി തൃപ്തികരമല്ല എന്ന് തന്നെ അറിയിച്ചിട്ടില്ല. പുറത്താക്കും എന്നും കരുതിയില്ല. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഏറ്റുവാങ്ങാന്‍ തയ്യാറാണ്.’
‘അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും കാര്യങ്ങള്‍ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്. ‘അമ്മ’ സംഘടനയോട് എനിക്ക് ഒരു വിരോധവുമില്ല. ‘അമ്മ’യുടെ പ്രസിഡന്റിന് പല കത്തുകളും നല്‍കിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ല. ‘അമ്മ’ സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്’ ഷമ്മി പ്രതികരിച്ചു.
ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കിട്ടില്ലെന്ന് സംഘടന പറയുന്നു. അന്തിമ തീരുമാനം എക്സിക്യൂട്ടിവ് കമ്മറ്റിയുടേതാണ്. ഷമ്മി തിലകന്റെ അഭിപ്രായം കൂടി കേട്ട ശേഷമായിരിക്കും തീരുമാനമെന്ന് സിദ്ദിഖ് പറഞ്ഞു. വാർഷിക ജനറൽ ബോഡിക്ക് ഒരാളെ പിരിച്ചു വിടാൻ അധികാരമില്ലെന്നും, എടുത്തു ചാടി തീരുമാനമെടുക്കാൻ കഴിയില്ലെന്നും സംഘടന നേതാക്കൾ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്കാണ് ഷമ്മി തിലകനെ പുറത്താക്കിയെന്ന വാർത്ത പുറത്തു വന്നത്. അമ്മ ഭാരവാഹികൾക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതും, അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി യോഗം മൊബൈലിൽ ചിത്രീകരിച്ചതിനായിരുന്നു നടപടി.
إرسال تعليق